ചേനയും കായും ചേര്‍ത്ത് ഉഗ്രന്‍ മോരുകൂട്ടാന്‍
ആവശ്യമായ ചേരുവകള്‍
ചേന- മൂന്ന് ചെറിയ കഷ്ണം
ഏത്തക്ക- രണ്ടെണ്ണം
തേങ്ങ- അര മുറി
മുളക്‌പൊടി - രണ്ട് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീ സ്പൂണ്‍
ജീരകം- ഒരു നുള്ള്
ഉലുവപ്പൊടി- ഒരു നുള്ള്
കുരുമുളക്‌പൊടി- ഒരു നുള്ള്
ശര്‍ക്കര - ഒരു ചെറിയ കഷ്ണം
ഉപ്പ് - പാകത്തിന്
താളിക്കാന്‍-കടുക്, കറിവേപ്പില, വറ്റല്‍മുളക്
പാകം ചെയ്യുന്ന വിധം
കായും ചേനയും വേവിച്ചെടുക്കുക. വേവുള്ള ചേനയാണെങ്കില്‍ വേറെ തന്നെ വേവിച്ചെടുക്കുക. ഇതിലേക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ചെടുത്ത് ഈ കൂട്ടിലേക്ക് ചേര്‍ക്കണം. നന്നായി ചൂടാക്കി ഒരു നുള്ള് കുരുമുളകും അല്‍പ്പം ഉലുവപ്പൊടിയും ചേര്‍ത്തിളക്കുക. അവസാനം ശര്‍ക്കരഒയുടെ ചെറിയ കഷ്ണം ചേര്‍ത്ത് കടുക് വറുത്ത് കോരി മാറ്റി വയ്ക്കുക. ഉണ്ടാക്കി അപ്പോള്‍ തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ രുചികരമാണ് തണുത്തതിന് ശേഷം ഉപയോഗിക്കുന്നത്.